Email your collections about Mammootty to this blog: mammoottyfanclub.2011@blogger.com my mail address:mammoottyfanclub@gmail.com
Thursday, December 30, 2010
Thursday, December 2, 2010
മമ്മൂട്ടി എന്ന മമ്മൂക്ക.....
മമ്മൂട്ടി എന്ന മമ്മൂക്ക.....

കുട്ടിയായിരിക്കുമ്പോള്‍ വല്യുപ്പാനെ ചാക്കിലാക്കി ഒരു രൂപ അന്‍പത് പൈസയും മേടിച്ച് കൊണ്ട് കറുകപുത്തൂര്‍ പ്രീത തിയ്യറ്ററിലെ തറടിക്കറ്റില്‍ നായര്‍സാബ് എന്ന സിനിമകാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ഈ മനുഷ്യന്‍ ആരാണെന്നോ അല്ലെങ്കില്‍ ഒരിക്കല്‍ ലോകം വാഴ്ത്തപ്പെടാന്‍ പോകുന്ന ആളാണെന്നോ ഒന്നുമറിയില്ലായിരുന്നു... എന്നാല്‍ ഇന്ന് മലയാള സിനിമ എന്ന് ലോകം അറിഞ്ഞതും ഇപ്പോളും മറ്റു വ്യക്തികള്‍ ഈ സിനിമകളെ സ്നേഹിക്കുന്നതും ഒരു നാമത്തിന്റെ പുറത്ത് മാത്രമാണ്... മമ്മൂട്ടി... മലയാളസിനിമക്ക് ഒട്ടനവധി സിനിമാപ്രതിഭകളെ ലഭിച്ചിട്ടുണ്ട്... എന്നാല്‍ സിനിമയെ ഇത്രയധികം പ്രൊഫഷണലിസത്തോടു കൂടി സമീപിക്കുന്ന ഒരു വ്യെക്തിയെയും ഇന്ന് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുമടച്ച് പറയാം... അതാണ് മമ്മൂട്ടി.....
പുതുമുഖങ്ങളെ തഴയുന്നതും അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ത്താരങ്ങളുടെ താരവാഴ്‌ച്ചകള്‍കൊണ്ട് മാത്രമാണ് എന്ന ഒരു പരാതി നിലനില്‍ക്കുംമ്പോളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകന്‍മ്മാരെയും തിരക്കഥാകൃത്ത്ക്കളെയും സമ്മാനിച്ചത് നമ്മുടെ ഈ സൂപ്പര്‍താരം മമ്മുക്കയാണെന്ന് ആര്‍ക്കും അറിയാവുന്ന ഒരു നഗ്നസത്യം ആണ്..... ആദ്യേഹം അങ്ങിനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് മലയാളസിനിമയുടെ നന്മക്കല്ലേ ഇടം നല്‍കിയിട്ടുള്ളൂ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്...... ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അന്‍വര്‍-റഷീദില്‍ തുടങ്ങി സംവിധായകന്‍ വൈശാഖ് വരെ മമ്മൂട്ടി നല്‍കിയ വരദാനമാണ് എന്നും ഞാനിവിടെ സ്മരിക്കട്ടെ.....
ഇന്ന് നിങ്ങള്‍ക്കറിയാം മലയാളസിനിമയില്‍ ഞാനാണ് സൂപ്പര്‍താരം എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരുടെയും നല്ല സിനിമകള്‍ കൂക്കി തോല്‍പ്പിക്കുകയും സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചവരുടെയും സിനിമകള്‍ മൂക്കും കുത്തി ബോക്സ് ഓഫീസില്‍ തകരുംമ്പോളും കെട്ടിവച്ച കാശ് കളയാതെ നിര്‍മ്മാതാവിനെ രക്ഷിക്കാനുള്ള കഴിവ് ഇന്നിപ്പൊ മലയാളത്തില്‍ ഈ നടനേ ഒള്ളൂ...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ പോക്കിരിരാജ.... ഇന്നദ്യെത്തെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ മാറി മാറി കയറിയാലും ഇത്രയ്ക്കു വലിയ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമുക്ക് തീര്‍ത്ത് പറയാം.... സിനിമ ആഘോഷിക്കാന്‍ തിയ്യറ്ററില്‍ കയറുന്ന ജനത്തെ ആദ്യം മുതല്‍ അവസാനം വരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ മജീഷ്യന്‍ മുതുക്കാടിനു പോലും അറിയാത്തൊരു മാജിക്ക്...അതാണ് കേരളം ഇന്ന് നെഞ്ചില്‍ തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക.....
നിങ്ങള്‍ തിരക്കഥകൃത്താണോ?... നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥയുണ്ടോ?...എന്നാല്‍ സംശയിക്കണ്ട ആദ്യേഹത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ അടക്കില്ല.... ഇന്ന് നിങ്ങള്‍ക്ക് ആരുടെയും ശുഭാര്‍ശയില്ലാതെ തന്നെ നിങ്ങള്‍ക്ക് ആദ്യേഹത്തെ കാണാനും, കഥ ഇഷ്ടപ്പെട്ടാല്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യ്കളില്‍ എത്തിച്ച് നിങ്ങളെ രക്ഷിക്കാന്‍ ഒരു നല്ല മനസ്സുള്ള നടനെ ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ...അത് മമ്മൂട്ടിയാണ്..... കഴിവുള്ളവന്‍റെ മുന്നില്‍ ഒരിക്കലും അദ്യേഹം ആ വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്ന് ചരിത്രം തെളിയിച്ചതാണ്.....
ഇക്കഴിഞ്ഞ ചിത്രങ്ങളായ പഴശ്ശിരാജ, ലൌഡ്സ്പീക്കര്‍ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ചിലതാണ്... ഇപ്പൊള്‍ കാത്തിരിക്കുന്ന മാര്‍ട്ടില്‍ പ്രാക്കാട്ടിന്റെ പുതിയ ചിത്രമായ ബെസ്റ്റ് ആക്റ്റര്‍ ആണ് ഇനി ഇറങ്ങാനുള്ളത്....ഇന്ന് കേരളത്തിലെ സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്... ഈ സിനിമയും മമ്മുക്കയുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബെസ്റ്റ് ആക്റ്ററിനെ നമുക്ക് സ്വാഗതം ചെയ്യാം........
Tuesday, October 26, 2010
ഹെന്‍ട്രിയേട്ടന്‍ ആന്റ് ദി...
ആരാ ഈ മമ്മൂട്ടി? അങ്ങേര്‍ക്ക് അഭിനയിക്കാനറിയാമോ? ഏത് വിവരംകെട്ട ശിങ്കിടിമുങ്കന്‍മാരാ മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് കൊടുത്തത്? ദേശീയഅവാര്‍ഡ് രണ്ടു തവണ കൊടുത്തത്? സംസ്ഥാനഅവാര്‍ഡ് പലതവണ കൊടുത്തത്? പത്മശ്രീ കൊടുത്തത്? ഹേ വിവരദോഷികളായ സംവിധായകരേ, നിര്‍മ്മാതാക്കളേ, ഈ മമ്മൂട്ടിയെ വെച്ചാണോ നിങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സിനിമയെടുത്തുകൊണ്ടിരുന്നത്? കഷ്‌ടമെന്നല്ലാതെ എന്തു പറയാന്‍!
ഇപ്പറഞ്ഞത് മിസ്റ്റര്‍ ഫോക്‌സിന്റെ അഭിപ്രായമല്ല കേട്ടോ? കഴിഞ്ഞ ദിവസത്തെ പത്രം വായിച്ച ഏതൊരാള്‍ക്കും തോന്നിപ്പോകുന്നതാണ്. പത്രത്തില്‍ ഹെന്‍ട്രി എന്നൊരു വിദ്വാന്റെ പ്രസ്‌താവനയുണ്ട്. ആള്‍ വെറും ഹെന്‍ട്രിയല്ല. കിടിലോല്‍ക്കിടിലന്‍ നിര്‍മ്മാതാവാണ്. പണ്ടുപണ്ട് മമ്മൂട്ടിയെ നായകനാക്കി യവനിക എന്നൊരു ചിത്രമെടുത്തില്ലേ? ആ ഹെന്‍ട്രി തന്നെയാണ് ഈ ഹെന്‍ട്രി. യവനിക പത്തിരുപത് കൊല്ലം മുമ്പ് പിറന്ന സൂപ്പര്‍ഹിറ്റായിരുന്നു. ആ വിജയം ആവര്‍ത്തിക്കാമെന്നുകരുതി, രണ്ടുമൂന്നുകൊല്ലംകൊണ്ട് ഹെന്‍ട്രി നിര്‍മ്മിച്ചുണ്ടാക്കിയ ബ്രഹ്മാണ്‌ഡന്‍ പടമാകുന്നു വന്ദേമാതരം. എല്ലാ ഫാരതമക്കള്‍ക്കും ദേശാഭിമാനവും വീക്ഷണവും മാതൃഭൂമിയെക്കുറിച്ച് മനോരമയുമൊക്കെയുണ്ടാക്കാന്‍വേണ്ടി നിര്‍മ്മിച്ച ചിത്രം. പക്ഷേ, പടം ദാണ്ടെ ബോക്‌സ് ഓഫീസില്‍നിന്ന് തലകുത്തിവീണ് മണ്ടപൊട്ടി കിടക്കുന്നു....
ആരു സഹിക്കും ഈ വീഴ്‌ചയും കിടപ്പും എന്നു ചോദിച്ചാല്‍ ഉത്തരമുണ്ട്. നല്ല സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകന്‍ സഹിക്കും. കാരണം ഇമ്മാതിരി സിനിമയെടുക്കുന്നവര്‍ക്ക് ഇനിയൊരിക്കലും അത്തരമൊന്ന് പടച്ചുണ്ടാക്കാന്‍ പൂതി വരരുത്. അവന്‍ പാഠം പഠിക്കുമ്പോഴേ മലയാളസിനിമ രക്ഷപ്പെടൂ.
പക്ഷേ, സിനിമയുണ്ടാക്കാനിറങ്ങി എട്ടുകോടി പപ്പടംപോലെ പൊട്ടിയ ദുഃഖത്തിലിരിക്കുന്ന ഹെന്‍ട്രി സഹിക്കുമോ? ഇല്ല. അതുകൊണ്ടാണ് നിര്‍മ്മാതാവേട്ടന്‍ പടം പൊട്ടാനുള്ള കാരണം ചാനലില്‍ വിശദീകരിച്ചത്. ഒറ്റ ആരോപണമാണ് പറയാനുണ്ടായിരുന്നത്. മമ്മൂട്ടിയ്‌ക്ക് അഭിനയം അശേഷം അറിയില്ല. അയാളുടെ അഭിനയശേഷിക്കുറവും അഹങ്കാരവുംകൊണ്ട് മാത്രമാണ് വന്ദേമാതരം പൊട്ടിപ്പോയത്. ചുരുക്കത്തില്‍ വന്ദേമാതരത്തിന്റെ പരാജയത്തിന് ഏക ഉത്തരവാദി മമ്മൂട്ടിയാണ്. മമ്മൂട്ടികാരണം പടത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ല. അവസാനമായി ഒരുകാര്യം കൂടി ഹെന്‍ട്രി ആണിയടിച്ച് പറയുന്നുണ്ട്. മമ്മൂട്ടിയെപ്പോലെ അഹങ്കാരികളായ നടന്‍മാരെവച്ച് ഇനി താന്‍ സിനിമ നിര്‍മ്മിക്കില്ല. എട്ടുകോടി തുലഞ്ഞ ഒരാള്‍ ഇതല്ലാതെ മറ്റെന്ത് പറയും?
ഇത്തവണ റംസാന്‍കാലത്ത് പ്രധാനമായും നാലുചിത്രങ്ങളാണ് മലയാളത്തിലിറങ്ങിയത്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്‌ന്റ്, വന്ദേമാതരം, മോഹന്‍ലാലിന്റെ ശിക്കാര്‍, ലാല്‍ജോസ് സംവിധാനം ചെയ്‌ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണവ. ഇതില്‍ വന്ദേമാതരമൊഴികെ മറ്റു മൂന്നെണ്ണവും തിയറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ഹിറ്റ് പ്രാഞ്ചിയേട്ടന്‍ തന്നെയാണെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. ശിക്കാറും ഹിറ്റുതന്നെ.
അതായത് ഏറ്റവും വലിയ ഹിറ്റിന്റേയും ഏറ്റവും വലിയ ഫ്‌ളോപ്പിന്റേയും നായകന്‍ മമ്മൂട്ടിതന്നെ! ഇവിടെയാണ് ഹെന്‍ട്രിച്ചായന്റെ ആരോപണങ്ങള്‍ ചേര്‍ത്തുവായിക്കേണ്ടത്. എവിടെയാണു സാര്‍ കുഴപ്പം?
പ്രാഞ്ചിയേട്ടനില്‍, മമ്മൂട്ടി എന്ന നടന്റെ സ്ഥിരം ഇമേജല്ല കാണുന്നത്. എല്ലായിടത്തും വിജയിക്കുന്ന കിടിലന്‍ നായകനല്ല പ്രാഞ്ചി. പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന കഥാപാത്രമാണയാള്‍. എന്നിട്ടും പ്രാഞ്ചിയേട്ടനെ ജനം സ്വീകരിച്ചു. മമ്മൂട്ടി എന്ന നടന്റെ വിജയംകൂടിയാണത്. സംവിധായകന്‍ രഞ്‌ജിത്തിന്റേയും.
അഭിനയം വശമില്ലാത്ത നടനാണ് മമ്മൂട്ടിയെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നോ? ഹെന്‍ട്രി എന്ന ഭഗ്നഹൃദയനായ നിര്‍മ്മാതാവിന്റെ ആരോപണത്തില്‍നിന്നും എന്താണ് വായിച്ചെടുക്കേണ്ടത്? ഇത്രകാലം മമ്മൂട്ടിയെ സ്വീകരിച്ച പ്രേക്ഷകരും പുരസ്‌കാരങ്ങള്‍ നല്‍കിയവരുമൊക്കെ വിഡ്‌ഢികളാണെന്നോ? ഒരു നടന് അഭിനയശേഷിയുണ്ടോ എന്ന് അളക്കാന്‍ അറിയാവുന്ന ഒരേയൊരാള്‍ ഹെന്‍ട്രിയാണോ? അങ്ങനെയെങ്കില്‍ എല്ലാ സംവിധായകര്‍ക്കും കാസ്റ്റിംഗിന്റെ സമയത്ത് ഹെന്‍ട്രിസാറിന്റെ ഉപദേശം തേടാവുന്നതാണ്.
മമ്മൂട്ടി വലിയ അഭിനയപ്രതിഭയാണെന്നോ അല്ലെന്നോ നമുക്ക് അഭിപ്രായം പറയാം. ഇക്കാലത്ത് ചെലവില്ലാത്ത ഏകകാര്യം അഭിപ്രായം പറയലാണല്ലോ. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. മലയാളം എന്ന കൊച്ചുഭാഷ കാല്‍നൂറ്റാണ്ടായി മമ്മൂട്ടിയെ ഒരു നടനായി ഇവിടെ അംഗീകരിച്ചിട്ടുണ്ട്. പടം വിജയിച്ചാല്‍ പണം വാരി മടിശീല നിറയ്‌ക്കുകയും പരാജയപ്പെട്ടാല്‍ നായകനെ കുറ്റം പറയുകയും ചെയ്യുന്നത് ഒട്ടും ഭൂഷണമല്ല സാര്‍. മലയാളസിനിമയെ ഉദ്ധരിക്കാനൊന്നുമല്ലല്ലോ താങ്കള്‍ വന്ദേമാതരം നിര്‍മ്മിച്ചത്. ലക്ഷ്യം ലാഭം തന്നെയായിരുന്നില്ലേ?
സിനിമയെ വേണമെങ്കില്‍ നമുക്ക് ശിലയോട് ഉപമിക്കാം. ചിലര്‍ ആ ശിലയില്‍ മനോഹരമായ ശില്‍പങ്ങളുണ്ടാക്കും. ചിലര്‍ അതുകൊണ്ട് കക്കൂസ് ടാങ്ക് നിര്‍മ്മിക്കും. പ്രാഞ്ചിയേട്ടനും വന്ദേമാതരവുമൊക്കെ ഇതില്‍ ഏതു തലത്തിലാണ് നില്‍ക്കുന്നതെന്നാണ് അന്വേഷിക്കേണ്ട് ഹെന്‍ട്രിയേട്ടാ...
thanks to mr fox mollywoodfox.com
Monday, October 4, 2010
Sunday, September 26, 2010
മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല
"മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല"ശരിയാ,ഹെന്‍്‌റി പറയുന്നതിലും കാര്യമുണ്ട്.30വര്‍ഷത്തിലേറെയായി 350ളം ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിയുടെ സിനിമകള്‍ കണ്ടാല്‍ നമുക്കും മനസ്സിലാകും മമ്മൂട്ടിക്കു അഭിനയമറിയില്ലെന്നു.ഇതു പറയുന്നതു കൊണ്ട് പലര്‍ക്കും എന്നോട് ദേശ്യം തോന്നാം.പേരില്‍ തന്നെ അനേക വിശേഷണമുള്ള പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിക്കു അഭിനയിക്കാനറിയാതെയാണൊ 3 ദേശീയ അവാര്‍ഡും 8 സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചത്.ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ നിങ്ങളെന്നോട് ചോദിച്ചേക്കാം ,അതൊന്നുമെനിക്കറിയില്ല അതൊക്കെ ദേശീയ അവാര്‍ഡ് ജൂറികളോട് ചെന്നു ചോദിക്കണം അഭിനയം കണ്ടിട്ടു മാത്രമല്ലല്ലോ അവരൊന്നും അവാര്‍ഡ് നല്കുന്നത്.പക്ഷെ സത്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ അത്രമാത്രം മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടിരിക്കുകയല്ലെ ഇന്നു സിനിമാ സംവിധായകരും നിര്‍മാതാക്കളുമെല്ലാം.എന്റെ ഈ അഭിപ്രായം കൂടി കേട്ടാല്‍ മമ്മൂട്ടി എങ്ങനെയാണാവോ പ്രതികരിക്കുക എന്നെനിക്കറിയില്ല.എന്നാലും അദ്ധേഹത്തിനു സത്യം പറഞ്ഞാല്‍ മനസ്സിലാകും എന്നാണെന്റെ വിശ്വാസം .കാരണം അദ്ധേഹം ഒരു മാന്യനാണ്.ഇല്ലെങ്കില്‍ എന്നു പണി കിട്ടിയേനെ വിനയനും ഹെന്‍്‌റിക്കുമൊക്കെ അദ്ധേഹത്തിന്റെ ഒരു മൂളല്‍ മതി ലോകമെമ്പാടുമുള്ള ഫാന്‍സൊന്നിളകാന്‍ .അദ്ധേഹം ഇതു പോലെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായല്ലോ അതു കൊണ്ട് എന്റെ വിമര്‍ശനവും അത്തരത്തിലേ എടുക്കൂ എന്നു ഞാന്‍ കരുതുന്നു.വിഡ്ഡികളോടുള്ള മറുപടി മൌനമാണല്ലോ ഉചിതം അതു കൊണ്ടായിരിക്കാന്‍ മമ്മൂട്ടി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാത്തത്.ചാഞ്ഞു കിടക്കുന്ന മരത്തിലാര്‍ക്കും കേറാമല്ലോ എന്നും നീയുമൊരു വിഡ്ഡിയാണു എന്നൊക്കെ നിങ്ങള്‍ കരുതിയേക്കാം എന്നാലും എനിക്കു തോന്നുന്നതു ഞാന്‍ പറയും.
അഭിനയത്തെ വിലയിരുത്തണമെങ്കില്‍ ആദ്യം അഭിനയമെന്തെന്നറിയണം,എന്തിലഭിനയിക്കുന്നു എന്നറിയണം,സിനിമയെന്തെന്നറിയണം.ജീവിതകഥകളുടെ അല്ലെങ്കില്‍ ജീവിതയാഥാര്‍ത്യങ്ങളുടെ അനുകരണമാണു സിനിമ.ഒരു കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥപാത്രത്തിനു അഭിനേതാവിന്റെ മാനറിസങ്ങള്‍ നല്കാം എന്നാല്‍ ഒരു ചരിത്രം സിനിമയാക്കുമ്പോള്‍ അതിലെ ചരിത്രപുരുഷന്റെ മാനറിസങ്ങള്‍ അഭിനേതാവ് അവതരിപ്പിക്കേണ്ടി വരും .ആ ചരിത്രപുരുഷനോ കഥാപാത്രമോ ഒക്കെ ആയി അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരു നടനല്ല സിനിമയില്‍ പ്രതിനിധാനം ചെയ്യേണ്ടതു. ശരീരം കൊണ്ടും മനസ്സു കൊണ്ടും വാചകം കൊണ്ടും വേഷം കൊണ്ടും ഒരു നടന്‍ സിനിമയിലെ കഥാപാത്രമോ ചരിത്രപുരുഷനോ ഒക്കെ ആയി മാറുന്നിടത്താണു ഒരു നടന്റെ വിജയം.എന്നാല്‍ അതു ഇന്ന നടനിന്നയാളെ അവതരിപ്പിക്കുന്നുവെന്നു പ്രേക്ഷകര്‍ക്കു തോന്നാത്തവിധം അവതരിപ്പിക്കാന്‍ സധിക്കണം.അങ്ങനെയല്ല അഭിനയമെങ്കില്‍ അതു വെറും അനുകരണമെന്നേ പറയാനാകൂ.അനുകരണമാണു അഭിനയമെങ്കില്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ ഏറ്റവും നല്ല അഭിനേതാക്കള്‍ കൊചിന്‍ കലാഭവനടങ്ങുന്ന ട്ട്രൂപ്പിലെ മിമിക്രികാരാണെന്നു പറയേണ്ടിവരും.ഇവിടെയാണു ഹെന്‍്‌റിയടങ്ങുന്ന വിമര്‍ശകര്‍ പറയുന്ന മമ്മൂട്ടിക്കു അഭിനയമറിയില്ല എന്ന വസ്തുത നമുക്കു മനസ്സിലാകുന്നത്.കാരണം മമ്മൂട്ടിക്കു ലഭിച്ച കഥപാത്രങ്ങളില്‍ എവിടെയാണു മമ്മൂട്ടി അഭിനയിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുക.
മമ്മൂട്ടി ജീവിക്കുകയല്ലെ 30 വര്‍ഷങ്ങളായി മലയാള സിനിമക്കകത്തും പുറത്തും.വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ അത്മകഥ സിനിമയാക്കി അതില്‍ മുഹമ്മദ് ബഷീറായി ജീവിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ
പോലും പ്രശംസ പിടിച്ചുപറ്റിയ നടനാണു മമ്മൂട്ടി.പിന്നെ എത്രയെത്ര ചരിത്രങ്ങളിലെയും കഥകളിലെയും മനുഷ്യര്‍ക്കും കഥാപാത്രങ്ങള്‍ക്കും മമ്മൂട്ടി ജീവന്‍ നല്കി.ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോക്ടര്‍ അംബേദ്കറെ അവിസ്മരണീയമാക്കി ഗുജറാത്തികളെ കൊണ്ട് ഞങ്ങളുടെ മകനെന്നു വിളിപ്പിച്ചില്ലെ,വടക്കന്‍പാട്ടുകളില്‍ ചതിയന്റെ മുദ്രകുത്തപ്പെട്ടുപോയ ചന്തു ചതിയനല്ലെന്നു നമുക്കു തെളിയിച്ചു തന്നില്ലെ.കുടുമ്പത്തിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടി ജീവിച്ചു അവസാനം സ്വന്തമായൊന്നുമില്ലാതെ വീട്ടുപടിയിറങ്ങേണ്ടിവന്ന രാഘവന്‍ നായരെന്ന കാരണവരായി നമ്മെ നൊമ്പരപ്പെടുത്തിയില്ലെ,പാരമ്പര്യത്തിന്റെ പേരില്‍ ഭ്രാന്തനല്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടി വരികയും അമ്മയുടെ കയ്യില്‍ നിന്നു വിഷം കുഴച്ചചോറുരുള വാങ്ങിതിന്ന ബാലന്‍മാഷ് നമ്മെ കന്നീരണിയിച്ചില്ലെ.സങ്കടം സഹിക്കവയ്യാതെ സങ്കടത്തിന്‍ ആശ്വാസം ലഭിക്കാന്‍ കടലിലേക്കു വള്ളം തുഴഞ്ഞുപോയ അച്ചൂട്ടിയെന്ന അരയനെ നാം കാത്തിരുന്നില്ലെ,കേരളസിംഹം പഴശിരാജാ ഭീരുവായി ആത്മഹത്യ ചെയ്തതല്ല ധീരനായി പൊരുതി മരിച്ചതാണെന്നു നമുക്കു ചരിത്രം തിരുത്തി തന്നില്ലെ,സ്ത്രീലമ്പടന്മാരായ അഹമദാജിയെയും ഭാസ്കരപട്ടേലരേയും നാമേറെ വെറുക്കുമ്പോഴും മമ്മൂട്ടിയെ സ്നേഹിക്കുക തന്നെയല്ലെ.അഹങ്കാരിയെന്നും താന്തോന്നിയെന്നും മമ്മൂട്ടിയെ വിളിക്കുമ്പോഴും മമ്മൂട്ടി മലയാളിയുടെ സ്വകാര്യമായ അഹങ്കാരം തന്നെയല്ലെ?കുട്ടിസ്രാങ്കു കാണുക പോലും ചെയ്യാതെ കുട്ടിസ്രാങ്കെങ്ങിനെ മരിക്കുന്നു എന്നറിയാന്‍ നമുക്കിപ്പോഴും ആകാംഷയില്ലെ,ശരിയാണു മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല അദ്ധേഹം ജീവിക്കുകയല്ലെ പല പല കഥാപാത്രങ്ങളായും ചരിത്രപുരുഷന്മാരായും.ഇതു പോലെ എത്രയെത്ര സിനിമകളിലെ കഥാപാത്രങ്ങള്‍.
മമ്മൂട്ടിയേക്കാള്‍ കീര്‍ത്തിയില്ലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ക്ക്.കേരളത്തില്‍ ഒരു അക്രമം നടന്നു തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ മലയാളി ഏറ്റുപിടിക്കുന്ന ഒരു മുദ്രാവാക്യമുണ്ട് "കേസ് സി.ബി.ഐ അന്വേക്ഷിക്കുക'എന്നു കേരളക്കരയെയും സി.ബി.ഐയെയും ഇത്ര വിശ്വാസം വരുത്തിയ ചിത്രം ഒരു സി.ബി.ഐ ഡയറിക്കുറിപ്പല്ലെ?ദി കിംഗിലൂടെ കലക്ടറായി വന്നു ഒരു കലക്ടറുടെ ബാധ്യതകളെന്തെന്നു നമ്മുക്കു പരിജയപ്പെടുത്തി തന്നതു മമ്മൂട്ടിയല്ലെ?മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്ന ഹെന്‍്‌റിയുടെ യവനിക കേരളത്തിലെ പൊലീസ് ട്രെയിനിംഗ് സെന്ററില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ടെന്നു ഒരു ഡി.ജീ.പ്പി മുമ്പൊരിക്കല്‍ പറയുകയുണ്ടായി. അംബേദ്കറും ബഷീറും അഹമദാജിയും ദാദാസാഹിബും ഭാസ്കരപട്ടേലരും മാടയും ചന്തുവും ബാലന്‍മാഷും രാഘവന്‍നായരും സേതുരാമയ്യരും ഡാനിയും പഴശിരാജയും രാജമാണിക്യവും കുട്ടിസ്രാങ്കും തുടങ്ങി നീളുന്ന ചരിത്രപുരുഷന്മാരെയും കഥപാത്രങ്ങളെയും ഇന്നും എന്നും നമ്മുടെ മനസ്സില്‍ നില്ക്കത്തക്കരീതിയില്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും വസ്ത്രധാരണ കൊണ്ടും ഭാഷ കൊണ്ടും ശൈലി കൊണ്ടും ആംഗ്യം കൊണ്ടും എന്തിനു മുടിനാരിഴകള്‍ കൊണ്ടു പോലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തിരശീലയില്‍ ജീവനുള്ളതും അവിസ്മരണീയമാക്കുന്നതുമായ മമ്മൂട്ടി എങ്ങനെയാണ്‍ അഭിനയിക്കുകയാണെന്നു പറയുക.അദ്ധേഹം ജീവിക്കുകയല്ലെ ചെയ്യുന്നത്.വാണിജ്യ സിനിമയിലും കലാമൂല്യസിനിമകളിലും ഒരേ ജീവിക്കുകയാണദ്ധേഹം.രാജമാണിക്യവും പ്രാന്‍ചിയേട്ടനും വരേയുള്ള സിനിമക്കു പോലും അദ്ധേഹം പോത്തുവ്യാപാരിയായും ത്രിശൂര്‍ക്കാരനായും ജീവിക്കുകയാണ്.അതു കൊണ്ട് മമ്മൂട്ടിക്കു അഭിനയിക്കാനറിയും എന്നു പറയുന്നതിനോട് എനിക്കും യോജിപ്പില്ല.അദ്ധേഹം ജീവിക്കുകയല്ലെ മലയാള സിനിമയിലൂടെ അകത്തും പുറത്തും ഉടനീളം.

Sunday, September 19, 2010
വിവാദങ്ങളില്ലാതെ എന്ത് അവാര്‍ഡ്
അവാര്‍ഡ് എന്ന വാചകം പോലും അന്വര്‍ഥമാകുന്നത് അതു അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുമ്പോഴാണു അല്ലെങ്കില്‍ നല്കുമ്പോഴാണ്.57മത് ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപനമാണു കഴിഞ്ഞു പോയത് .മലയാളികള്‍ക്ക് വൈകികിട്ടിയ ഓണസദ്യയായിരുന്നു കേരളത്തിനു ലഭിച്ച ഓരോ അവാര്‍ഡും .വിഭവസമ്രിദ്ധമായ സദ്യ ലഭിച്ചപ്പോള്‍ കേരളത്തിലെ വിവേചന ബുദ്ധി നഷ്ടപെട്ടിട്ടില്ലാത്ത നിഷപക്ഷരായ ജനങ്ങള്‍ വിഷമിച്ചു ആ സദ്യ ഉഷാറാവുന്നതിനു അത്യാവശ്യമായ ചോറില്ലാത്ത സദ്യ പോലെയായല്ലോ ഇന്ത്യന്‍ പ്രേക്ഷകര്‍ മുഴുവന്‍ മുന്‍കൂറായി വിധിയെഴുതിയ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്കെന്ന പ്രവചനം ഫലിച്ചില്ലല്ലോ എന്നോര്‍ത്ത്.ലഭിചതോര്‍ത്തു സന്തോഷിക്കുകയും ലഭിക്കാതെ പോയതോര്‍ത്ത് ദുഖിക്കുകയും ചെയ്യുന്ന മലയാളിയെന്നഭിമാനിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് കുറെ വിവാദങ്ങലാണു യഥാര്‍ഥ മലയാളികള്‍ക്ക് ലഭിച്ച സദ്യയോദൊപ്പമുള്ള പപ്പടമോ പപ്പടം പൊരിക്കുന്ന മണമോ പോലും ആസ്വധിക്കാന്‍ വിധിയില്ലാതെ പോയവര്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ബുദ്ധി പണയം വെച്ചിട്ടില്ലാത്ത മലയാളി പ്രേക്ഷകര്‍ മുഴുവനും മലയാളസിനിമക്കു കിട്ടിയ അവാര്‍ഡുകള്‍ അര്‍ഹിക്കുന്നതു തന്നെയെന്നും അര്‍ഹിക്കുന്ന അംഗീകാരം മമ്മൂട്ടിയെ തേടിയെത്തിയില്ലല്ലോ അല്ലേങ്കില്‍ നല്കിയില്ലല്ലോ എന്നു വിഷമിക്കുക്കയാണു ചെയ്തത്.കേരള ജനങ്ങളെ പോലെ തന്നെ രഞ്ജിതും ഷാജിയും മമ്മുട്ടിക്കു നല്കാത്തതിന്റെ പേരില്‍ വിഷമിക്കുകയും ബച്ചനു നല്കിയതിനെതിരെ പ്രതികരിക്കുകയും ചെയ്തു.അവരുടെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചതു കൊണ്ടു മാത്രമല്ല അവര്‍ മമ്മൂട്ടിക്കു അനുകൂലമായി നിന്നതു എന്നു ദേശീയ അവാര്‍ഡ് നേടിയ ബച്ചനും ഇവിടുത്തെ മലയാളികള്‍ക്കുമറിയാം .കാരണം മലയാളി പ്രേക്ഷകര്‍ പായും പലേരിമാണിക്യവും കുട്ടിസ്രാങ്കുമൊക്കെ കണ്ടതാണ്.അവര്‍ക്കു ഈ അവാര്‍ഡ് സിനിമകള്‍ ഒരു ഫെസ്റ്റിവല്‍ മൂടൊന്നും നല്കിയില്ലെങ്കിലും അവര്‍ വാനോളം പ്രശംസിച്ചതാണു മമ്മൂട്ടിയെന്ന നടന്റെ കഥാപാത്രങ്ങളെ കുറിച്ചും അഭിനയത്തെ കുറിച്ചും.ആര്‍ക്കൊക്കെയോ വേണ്ടി ഓശാന പാടുന്ന ചിലര്‍ മലയാളികളെ നാണിപ്പിക്കുന്ന വിധമാണു രഞ്ജിത്തിനെതിരെയും ഷാജിക്കെതിരെയും പ്രതികരിച്ചതു.ഒരാള്‍ പറഞ്ഞതു ബച്ചനു ദേശീയ അവാര്‍ഡ് അര്‍ഹതപെട്ടതാണെന്നും മേക്കുപ്പാണു പ്രശ്നമെങ്കില്‍ ഇന്ത്യനെന്ന സിനിമയില്‍ കമലഹാസന്‍ ഇതേ മെക്കപ്പിട്ടാണു ദേശീയ അവാര്‍ഡ് നേടിയതെന്നും പറഞ്ഞു കമല്‍ഹാസനെയും ബച്ചനെയും താരതമ്യം ചെയ്താണു മമ്മൂട്ടിക്കു അവാര്‍ഡു കൊടുത്തില്ലെന്ന രഞ്ജിത്തിന്റെ വാചകത്തോട് പ്രതികരിച്ചു കൈയ്യടി നേടാനെത്തിയതു.മേക്കപ്പിന്റെ അതിപ്രസരമൊന്നും കൂടാതെ തന്റെ രണ്ടു സിനിമകളും അഭിനയിച്ചു എതിരില്ലാതെ നില്ക്കുമ്പോഴാണു മമ്മൂട്ടിയുടെ അഭിനയത്തിനു മുന്നില്‍ റോഷനും ദേശീയ ജുറിയും കണ്ണടച്ചതു.
മമ്മൂട്ടിക്ക് ഈ അവഗണന പുതുമയുള്ളതല്ല.എത്രയോ കാലമായി അദ്ധേഹവും അദ്ധേഹത്തിന്റെ സിനിമകളും പല കുറി അവഗണിക്കപ്പെട്ടിട്ടുണ്ട്.ഇപ്പോഴും ഞാനഭിനയിച്ച സിനിമകള്‍ക്കു 12 അവാര്‍ഡുകള്‍ ലഭിച്ചല്ലോ എന്നു അഭിമാനിച്ചാണു അദ്ധേഹം ത്രിപ്തിപെടുന്നത്. മലയാളി പ്രേക്ഷകര്‍ മുഴുവന്‍ മമ്മൂട്ടിയോട് കാണിച്ച അവഗണനയില്‍ സഹതപിക്കുമ്പോഴും ഇന്നലെ പെയ്ത മഴയില്‍ കുരുത്ത റോഷനാണു രഞ്ജിത്തിനോട് മറുപടി പറഞ്ഞതു.കേരളത്തില്‍ കുട്ടിസ്രാങ്ക് അവഗണിക്കപെട്ടപ്പോള്‍ മികച്ച ചിത്രത്തിനും തിരകഥക്കും വസ്ത്രാലങ്കാരത്തിനും വരെ ദേശീയ അവാര്‍ഡ് നേടി.അതിന്റെ സന്തോഷവും സ്വന്തം നാട്ടില്‍ അംഗീകരിക്കാതെ പോയതിന്റെ വിഷമവും പങ്കുവെച്ചപ്പോള്‍ അദ്ധേഹത്തോട് മോഹനന്‍ സംസാരിച്ചതു റിലയന്‍സെടുത്ത സിനിമ അവാര്‍ഡ് സങ്കടിപ്പിചതാണെന്ന രീതിയിലായിലായിരുന്നു.മമ്മൂട്ടി സിനിമകളോട് അല്ലെങ്കില്‍ മമ്മൂട്ടിയോട് എന്തോ വര്‍ഗീയത മുളച്ചു വരുന്നുണ്ടിവിടെ എന്നു നാം ഭയക്കേണ്ടിയിരിക്കുന്നു.ബച്ചന്‍ അവാര്‍ഡ് സങ്കടിപ്പിച്ചതാണെന്നു സമ്മതിക്കാന്‍ മടിയുള്ളവരാണു കുട്ടിസ്രാങ്ക് എന്ന സിനിമ അവാര്‍ഡ് സങ്കടിപ്പിച്ചതാണെന്നു പറയുന്നത്.മമ്മൂട്ടി നേടിയാലും നേടാനൊരുങ്ങിയാലും അതിനോട് എതിരു പ്രവര്‍ത്തിക്കുന്നതും പ്രഖ്യാപിക്കുന്നതും ഇന്നും ഇന്നലേയും തുടങ്ങിയതല്ല.ആരാണു മോഹനന്‍ എന്നറിയണ്ടെ,വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ ജുറി അംഗമായി പോയിട്ട് അന്നത്തെ മമ്മൂട്ടി ചിത്രമായ ഡാനി ഇതു പോലെ അവഗണിക്കപെട്ടെന്ന വിവാദങ്ങള്‍ ചൂടു പിടിച്ചപ്പോള്‍ ഞാന്‍ മലയാളസിനിമയെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടിയല്ല പോയതെന്നു പറഞ്ഞു കൈയ്യൊയിഞ്ഞ ആളാണു മോഹനന്‍. അതിനേക്കാള്‍ എത്രയോ നല്ലവരാണു ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ചത്.അവര്‍ പറഞ്ഞതിങ്ങനെയാണു അവസാന റൌണ്ടിലും മമ്മുട്ടി ബച്ചനോടൊപ്പം പൊരുതിയിരുന്നു കൂടുതല്‍ ആളുകള്‍ ബച്ചനെയാണു അനുകൂലിച്ചതു എന്നാണ്.ഇവരും മമ്മൂട്ടിയെ അനുകൂലിച്ചെന്നെങ്കിലും നമുക്കു കരുതാമല്ലോ.
Thursday, February 4, 2010
ആണ്‍കിളിയുടെ താരാട്ട് നിലച്ചു,

ആ ആണ്‍കിളിയുടെ താരാട്ട്
നിലച്ചു,മലയാളത്തിന്റെ ചിരി
മാഞ്ഞു പോയി.സത്യന്,നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം,ദിലീപ്,തുടങ്ങി പ്രിത്വിരാജ് വരേയുള്ള മുന്നു പതിറ്റാണ്ട് കാലത്തെ സൂപ്പര്‍ താരങ്ങളുടെ സഹനടനും സഹപ്രവര്‍ത്തകനുമായിരുന്ന കൊചിന്‍ ഹനീഫ നമ്മെ വിട്ടുപോയി.വര്‍ഷങ്ങള്ക്കു മുമ്പെ ക്രൂരതയുടെ പര്യായമായി നമ്മെ കൊണ്ട് ഒരു പാട് വെറുപ്പിച്ചു,.കുടുമ്പബന്ധങ്ങളുടെ കഥകള്‍ പറഞ്ഞും നമ്മുക്ക് മുന്നില്‍ അവതരിപ്പിച്ചും നമ്മളെ കൊണ്ടേറെ ചിന്തിപ്പിച്ചു,മനസ്സില്‍ നന്മയും ഭയവും നി
റഞ്ഞു നി
ല്ക്കുന്ന ചട്ടമ്പിയായും കാര്യസ്ഥനായും നമ്മെ ഒരു പാട് ചിരിപ്പിച്ചു.നായക കഥപാത്രങ്ങളൊന്നും കെട്ടിയാടാതെ സൂപ്പര്‍ താരപദവി എന്ന അലങ്കരമില്ലാതെയും സിനിമയില്‍ അഭിനയിക്കാനറിയുകയും ജീവിതത്തില്‍ അഭിനയമെന്തെന്നറിയാത്ത മലയാളി പ്രേക്ഷകരുടെ ഒരു കുടുമ്പസുഹ്രുത്തും സ്വന്തം കുടുമ്പത്തിന്റെ പുക്കാക്കയും സിനിമാപ്രവര്‍ത്തകരുടെ സ്നേഹനിധിയായ ഹനീഫിക്കയുമൊക്കെയായ
.jpg)
കൊചിന്‍ഹനീഫ ഒരു
വാക്കുപോലും പറയാതെ പിരിഞ്ഞു പോയി നമ്മെ ഒരു പാട് കരയിപ്പിച്ചു.ജീവിതത്തിലും സിനിമയിലും ഒരു വത്സല്യനിധിയായിരുന്ന ഹനീഫ ഓരോ മനുഷ്യര്‍ക്കും ഒരു മാത്രുകാപുരുഷനാണ്.മാപ്പിളപ്പാട്ട് പാടുകയും പാട്ടിനെ ഇഷ്ടപെടുകയും
ചെയ്തിരുന്ന ഹനീഫയുടെ
"കോഴിക്കോട്ടങ്ങാടീലെ കോഴുള്ള തറവാട്ടിലെ കോഴിപ്പാത്തുമ്മാനെ കാണുന്നില്ല നേരം വെളുത്തപ്പൊ കാണുന്നില്ല"എന്ന് ദുബായിയിലെ ഒരു സ്റ്റേജ് പ്രൊഗ്രാമില്‍ പാടിയ പാട്ടാണു കാതില്‍ വന്നടിച്ചു കൊണ്ടിരിക്കുന്നത്.
ജീവിതമൂല്യങ്ങളറിയുന്ന മനുഷ്യനായിട്ടും മന്ടന്‍ കഥാപാത്രങ്ങളിലൂടെ നമ്മെ ചിരീപ്പിച്ച അ അചിരിയാണു മാഞ്ഞുപോയത്.ഇനിയൊരു ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ കൊചിന്‍ ഹനീഫയില്ലല്ലോ എന്ന സങ്കടമാണു ഓരോരുത്തര്‍ക്കും.സിനിമയിലും ജീവിതത്തിലും സ്നേഹവും നര്‍മ്മവും കാത്തു സൂക്ഷിച്ചിരുന്ന മനുഷ്യനായിരുന്നു ഹനീഫ.അതു കൊണ്ടാണു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു നടനും ലഭിക്കാത്തത്ര ആദരാഞ്ജലികള്‍ ഹനീഫയുടെ നാടും വീടും ഏറ്റുവാങ്ങിയത്.മമ്മൂട്ടി മുതല്‍ ഏതൊരു കുട്ടി വരേയും കരയുന്ന നിമിഷങ്ങളാണു കഴിഞ്ഞു പോയതു.35 വര്‍ഷത്തോളം നീളുന്ന സിനിമാ ജീവിതത്തിനി

ടയില്‍ ഒരു കലാകാരനെ പിന്തുടര്‍ന്നേക്കാവുന്ന അഭ്യൂഹങ്ങളോ ഒന്നും ഈ നടനെ പിന്തുടര്‍ന്നിട്ടില്ല.
വെറുമൊരു മലയാളി താരം ഉയരുന്നതിനേക്കാല്‍ ഏറെ ഉയര്‍ന്നു പറന്ന നടനാണു ഹനീഫ കമലഹാസന്‍,രജനികാന്ത്,ശിവാജിഗണേഷന്‍,തുടങുന്ന വമ്പന്‍ താരങളോടൊത്തു അഭിനയിക്കാനും കഴിഞ്ഞു,കമലഹാസന്‍ ഡൈഞറസ് ആക്റ്റര്‍ എന്നാണു ഹനീഫയെ വിശേഷിപ്പിച്ചിരുന്നത്.കരുണാനിധിയോട് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു,കരുണാനിധിയയുടെ കുടുമ്പ സുഹ്രുത്തു കൂടിയായിരുന്ന ഹനീഫയോട് അദ്ധേഹത്തിന്റെ മുറിയിലിരിക്കുമ്പോള്‍ എം ജി ആറിനു ശേഷം ഇവിടെ ഇരിക്കുന്ന രണ്ടാമത്തെ മലയാളിയാണു നിങ്ങള്‍ എന്നു പ്രശംസിച്ചതു നാമോര്‍ക്കുന്നു.നീണ്ട കാലത്തെ അഭിനയജീവിതത്തില്‍ അര്‍ഹതയുണ്ടായിട്ടു പോലും അധികം അവാര്‍ഡുകളൊന്നും അദ്ധേഹത്തെ തേടിയെത്തിയിരുന്നില്ല.അവര്ടുകള്ക്കു മേലെ ജനപ്രീതിയുള്ള സര്‍വമനസ്സ അമ്ഗീഗ്രിത
നായ മനുഷ്യനായിരുന്നു ഹനീഫ.ഹനീഫയുടെ വിടവാങ്ങള്‍ മലയാളസിനിമക്കും സിനിമാപ്രവര്‍ത്തകര്‍ക്കും വലിയൊരു നഷ്ടമാണ്.സാധിക്കാവുന്നതെല്ലാം നേടിയെടുത്തു എന്നു ഹനീഫ ആഷ്വസിവെറുമൊരു മലയാളി താരം ഉയരുന്നതിനേക്കാല്‍ ഏറെ ഉയര്‍ന്നു പറന്ന നടനാണു ഹനീഫ കമലഹാസന്‍,രജനികാന്ത്,ശിവാജിഗണേഷന്‍,തുടങുന്ന വമ്പന്‍ താരങളോടൊത്തു അഭിനയിക്കാനും കഴിഞ്ഞു,കമലഹാസന്‍ ഡൈഞറസ് ആക്റ്റര്‍ എന്നാണു ഹനീഫയെ വിശേഷിപ്പിച്ചിരുന്നത്.കരുണാനിധിയോട് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു,കരുണാനിധിയയുടെ കുടുമ്പ സുഹ്രുത്തു കൂടിയായിരുന്ന ഹനീഫയോട് അദ്ധേഹത്തിന്റെ മുറിയിലിരിക്കുമ്പോള്‍ എം ജി ആറിനു ശേഷം ഇവിടെ ഇരിക്കുന്ന രണ്ടാമത്തെ മലയാളിയാണു നിങ്ങള്‍ എന്നു പ്രശംസിച്ചതു നാമോര്‍ക്കുന്നു.നീണ്ട കാലത്തെ അഭിനയജീവിതത്തില്‍ അര്‍ഹതയുണ്ടായിട്ടു പോലും അധികം അവാര്‍ഡുകളൊന്നും അദ്ധേഹത്തെ തേടിയെത്തിയിരുന്നില്ല.അവര്ടുകള്ക്കു മേലെ ജനപ്രീതിയുള്ള സര്‍വമനസ്സ അമ്ഗീഗ്രിത
ക്കുമ്പോഴും 56ആം വയസ്സില്‍ ആറ്റുനോറ്റുണ്ടായ സഫക്കും മര്‍വക്കും താങ്ങും തണലുമായി ഇനിയാരുണ്ടാകും എന്ന ആശങ്ക മാത്രമായിരിക്കും ഹനീഫയുടെ സങ്കടം.നല്ല മനുഷ്യരെ
ദൈവം പെട്ടെന്നു വിളിക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.ആ വിളി കേട്ടു പോയ ഹനീഫ മരിച്ചെന്നു വിശ്വ
സിക്കാന്‍ മലയാളികള്‍ക്കാവില്ല.അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ എന്നും കൊചിന്‍ഹനീഫ അമരനായി നി
ല്ക്കും.Monday, January 11, 2010
Subscribe to:
Posts (Atom)