എന്നാല്‍ അതേ തിരശീലയില്‍ മമ്മൂട്ടിയെന്ന നടനവിസ്‌മയം എത്തുമ്പോള്‍ ദൂരത്തിന്റെ ദൈര്‍ഘ്യമേറുകയാണ്. എണ്‍പതുകളും തൊണ്ണൂറുകളും മറികടന്ന് 2011-ല്‍ എത്തിനില്‍ക്കുമ്പോഴും പിന്നിട്ട 30 വര്‍ഷങ്ങള്‍ കണക്കുപുസ്‌തകത്തിലെ വെറും അക്കങ്ങളായി മാറുന്നു. കാലം മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും സൂര്യതേജസോടെ മുന്നേറുകയാണ് മലയാളത്തിന്റെ മഹാനടന്‍. പൗരുഷവും പ്രതിഭയും ഒന്നുചേര്‍ന്ന അനുഗ്രഹീതനായ കലാകാരന്‍. കാലത്തെ പിന്നിലാക്കി യൗവ്വനം കാത്തുസൂക്ഷിക്കുന്ന ഒരു മനസും ശരീരവുമായി കൃത്യനിഷ്‌ഠയുള്ള ദിനചര്യകളോടെയുള്ള ജീവിതശൈലി. കാലം കഴിയും തോറും മമ്മൂട്ടി കൂടുതല്‍ ചെറുപ്പമാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ കൊഴിഞ്ഞു മനസ് ചെറുപ്പമാണെങ്കില്‍ ശരീരവും ചെറുപ്പമായിരിക്കുമെന്നാണ് മമ്മൂട്ടിയുടെ വിശ്വാസം. 1980ല്‍ എ.ടി. കഥയും തിരക്കഥയുമെഴുതി എം. ആസാദ് സംവിധാനം ചെയ്‌ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ മാധവന്‍കുട്ടിയില്‍നിന്നു തുടങ്ങിയ മമ്മൂട്ടിയുടെ അഭിനയ ജീവിതം കഥാപാത്രങ്ങളില്‍നിന്നു കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയുടെ അവിസ്‌മരണീയമായ മുപ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ കണക്കുകൂട്ടുമ്പോള്‍ മമ്മൂട്ടിയുടെ യൗവനത്തിനു മുമ്പില്‍ കാലത്തിനോ പ്രേക്ഷകര്‍ക്കോ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. കാലം മമ്മൂട്ടിയെ കണ്ണിമക്കാതെ നോക്കിനിന്ന് മെല്ലെ, മെല്ലെയാണ് കടന്നു പോകുന്നതെന്നു തോന്നുന്നു. വൈക്കം ചെമ്പിലെ പാണംപറമ്പില്‍ ഇസ്‌മായിലിന്റേയും ഫാത്തിമയുടേയും മൂത്തമകന്‍ മുഹമ്മദുകുട്ടിക്ക് അഭിനയത്തിന്റെ അക്കാഡമിക് ഡിപ്ലോമയോ ഏതെങ്കിലും ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റോ കൈമുതലായി ഉണ്ടായിരുന്നില്ല. എല്ലാം പഠിച്ചത് സിനിമയില്‍നിന്നുതന്നെയാണ്. അഭിനയിച്ച ചിത്രങ്ങളിലെ അപാകതകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് അഭിനയത്തിന്റെ കാതല്‍ സ്വയം കടഞ്ഞെടുക്കുകയായിരുന്നു. പ്രപഞ്ചത്തിലെ സകലതിനേയും സസൂക്ഷ്‌മം വീക്ഷിക്കുന്ന മമ്മൂട്ടി പ്രപഞ്ചത്തിലെ സകലതിനേക്കുറിച്ചും സംവദിക്കാന്‍ പഠിച്ചിരിക്കുന്നു. അറിയുന്നവ പകര്‍ന്നു നല്‍കുവാനും അറിയാത്തവ പഠിക്കുവാനും മമ്മൂട്ടി തയാര്‍. അഭിനയത്തിന്റെ അടക്കമുള്ള ഊഷ്‌മളതയാണ് മമ്മൂട്ടി എന്നാണ് ലോകപ്രശസ്‌ത ചലച്ചിത്ര വിമര്‍ശകന്‍ ഡെറിക് മാല്‍ക്ക മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. ഹൂ ഈസ് ദി മാര്‍വലസ് ആക്‌ടര്‍? എന്ന് ആശ്‌ചര്യത്തോടെ ചോദിച്ചതും ഹോളിവുഡ് നിരൂപകന്മാരാണ്. ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ മൂന്നുതവണ ഈ അഭിനയപ്രതിഭയെ തേടിയെത്തി. നല്ല നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ആറുപ്രാവശ്യം കരസ്‌ഥമാക്കി. ഫിലിം ഫെയര്‍ അവാര്‍ഡ് ആറുവട്ടം. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പത്തുതവണ. കൂടാതെ നിരവധി മറ്റ് അവാര്‍ഡുകളും മമ്മൂട്ടിയെന്ന നടനകാന്തിയെ പൊന്നണിയിച്ചു. വി. ശാന്താറാം അവാര്‍ഡ്, ഏഷ്യാ പസഫിക് മെര്‍ലിയന്‍ അവാര്‍ഡ്, ദുബായ് എവറസ്‌റ്റ് അവാര്‍ഡ്, സിനിമാ ഏക്‌സ്പ്രസ് അവാര്‍ഡ്, രാമു കാര്യാട്ട് അവാര്‍ഡ്, സ്‌ക്രീന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ ഇതിഹാസതാരം അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നു. മുപ്പതു വര്‍ഷങ്ങള്‍! മുന്നൂറ്റി ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോക്‌ടര്‍ ബി.ആര്‍. അംബേദ്‌കറായി വേഷമിട്ടപ്പോള്‍ മഹാരാഷ്‌ട്രയിലെ വിലാസ്‌റാവു ദേശ്‌മുഖ് മന്ത്രിസഭ മുംബൈയില്‍ നല്‍കിയ സ്‌നേഹനിര്‍ഭരമായ സ്വീകരണവും പ്രശംസയും. മുപ്പതാണ്ടത്തെ അഭിനയ ജീവിതത്തില്‍ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ അനവധിയാണ്. പൗരുഷത്തിന്റെ കരുത്തുറ്റ പ്രതീകമായിട്ടാണ് മമ്മൂട്ടി മിക്ക ഭാഷാ ചിത്രങ്ങളിലും തിളങ്ങിയത്. മമ്മൂട്ടിയുടെ രൂപഭാവങ്ങള്‍ക്ക് ആണത്തത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ആജ്‌ഞാശക്‌തിയും പ്രകടമാണ്. എം.ടി. വാസുദേവന്‍നായര്‍, ഭരതന്‍, പത്മരാജന്‍, ഐ.വി. ശശി, കെ.ജി. ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ടി.വി. ചന്ദ്രന്‍, എ.കെ. ലോഹിതദാസ്, ഹരിഹരന്‍, രഞ്‌ജിത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ലഭിച്ച കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ മാറ്റുരയ്‌ക്കുന്നതായിരുന്നു. ഇപ്പോള്‍ പ്രശസ്‌തിയുടെ കൊടുമുടികള്‍ കീഴടക്കിയിരിക്കുന്നു. ഇനി ചക്രവാളങ്ങള്‍കൂടി കീഴടക്കണം എന്നു പറയുമ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയാണ്. ''പ്രശസ്‌തിയുടെ പടവുകള്‍ ആകാശംമുട്ടെ ഉയരത്തിലാണ്. ഇനിയും ഏറെ കയറുവാനുണ്ട്''. ബേബി ജോര്‍ജ് രാജാക്കാട് ;മംഗളം http://mangalam.com/index.php?page=detail&nid=389143&lang=malayalam | ||||
mammoottyfansclub
Email your collections about Mammootty to this blog: mammoottyfanclub.2011@blogger.com my mail address:mammoottyfanclub@gmail.com
Sunday, January 30, 2011
നിത്യയൗവനത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍
Tuesday, January 11, 2011
Thursday, December 30, 2010
Thursday, December 2, 2010
മമ്മൂട്ടി എന്ന മമ്മൂക്ക.....
മമ്മൂട്ടി എന്ന മമ്മൂക്ക.....

കുട്ടിയായിരിക്കുമ്പോള്‍ വല്യുപ്പാനെ ചാക്കിലാക്കി ഒരു രൂപ അന്‍പത് പൈസയും മേടിച്ച് കൊണ്ട് കറുകപുത്തൂര്‍ പ്രീത തിയ്യറ്ററിലെ തറടിക്കറ്റില്‍ നായര്‍സാബ് എന്ന സിനിമകാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ഈ മനുഷ്യന്‍ ആരാണെന്നോ അല്ലെങ്കില്‍ ഒരിക്കല്‍ ലോകം വാഴ്ത്തപ്പെടാന്‍ പോകുന്ന ആളാണെന്നോ ഒന്നുമറിയില്ലായിരുന്നു... എന്നാല്‍ ഇന്ന് മലയാള സിനിമ എന്ന് ലോകം അറിഞ്ഞതും ഇപ്പോളും മറ്റു വ്യക്തികള്‍ ഈ സിനിമകളെ സ്നേഹിക്കുന്നതും ഒരു നാമത്തിന്റെ പുറത്ത് മാത്രമാണ്... മമ്മൂട്ടി... മലയാളസിനിമക്ക് ഒട്ടനവധി സിനിമാപ്രതിഭകളെ ലഭിച്ചിട്ടുണ്ട്... എന്നാല്‍ സിനിമയെ ഇത്രയധികം പ്രൊഫഷണലിസത്തോടു കൂടി സമീപിക്കുന്ന ഒരു വ്യെക്തിയെയും ഇന്ന് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുമടച്ച് പറയാം... അതാണ് മമ്മൂട്ടി.....
പുതുമുഖങ്ങളെ തഴയുന്നതും അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ത്താരങ്ങളുടെ താരവാഴ്‌ച്ചകള്‍കൊണ്ട് മാത്രമാണ് എന്ന ഒരു പരാതി നിലനില്‍ക്കുംമ്പോളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകന്‍മ്മാരെയും തിരക്കഥാകൃത്ത്ക്കളെയും സമ്മാനിച്ചത് നമ്മുടെ ഈ സൂപ്പര്‍താരം മമ്മുക്കയാണെന്ന് ആര്‍ക്കും അറിയാവുന്ന ഒരു നഗ്നസത്യം ആണ്..... ആദ്യേഹം അങ്ങിനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് മലയാളസിനിമയുടെ നന്മക്കല്ലേ ഇടം നല്‍കിയിട്ടുള്ളൂ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്...... ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അന്‍വര്‍-റഷീദില്‍ തുടങ്ങി സംവിധായകന്‍ വൈശാഖ് വരെ മമ്മൂട്ടി നല്‍കിയ വരദാനമാണ് എന്നും ഞാനിവിടെ സ്മരിക്കട്ടെ.....
ഇന്ന് നിങ്ങള്‍ക്കറിയാം മലയാളസിനിമയില്‍ ഞാനാണ് സൂപ്പര്‍താരം എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരുടെയും നല്ല സിനിമകള്‍ കൂക്കി തോല്‍പ്പിക്കുകയും സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചവരുടെയും സിനിമകള്‍ മൂക്കും കുത്തി ബോക്സ് ഓഫീസില്‍ തകരുംമ്പോളും കെട്ടിവച്ച കാശ് കളയാതെ നിര്‍മ്മാതാവിനെ രക്ഷിക്കാനുള്ള കഴിവ് ഇന്നിപ്പൊ മലയാളത്തില്‍ ഈ നടനേ ഒള്ളൂ...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ പോക്കിരിരാജ.... ഇന്നദ്യെത്തെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ മാറി മാറി കയറിയാലും ഇത്രയ്ക്കു വലിയ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമുക്ക് തീര്‍ത്ത് പറയാം.... സിനിമ ആഘോഷിക്കാന്‍ തിയ്യറ്ററില്‍ കയറുന്ന ജനത്തെ ആദ്യം മുതല്‍ അവസാനം വരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ മജീഷ്യന്‍ മുതുക്കാടിനു പോലും അറിയാത്തൊരു മാജിക്ക്...അതാണ് കേരളം ഇന്ന് നെഞ്ചില്‍ തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക.....
നിങ്ങള്‍ തിരക്കഥകൃത്താണോ?... നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥയുണ്ടോ?...എന്നാല്‍ സംശയിക്കണ്ട ആദ്യേഹത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നില്‍ അടക്കില്ല.... ഇന്ന് നിങ്ങള്‍ക്ക് ആരുടെയും ശുഭാര്‍ശയില്ലാതെ തന്നെ നിങ്ങള്‍ക്ക് ആദ്യേഹത്തെ കാണാനും, കഥ ഇഷ്ടപ്പെട്ടാല്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യ്കളില്‍ എത്തിച്ച് നിങ്ങളെ രക്ഷിക്കാന്‍ ഒരു നല്ല മനസ്സുള്ള നടനെ ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ...അത് മമ്മൂട്ടിയാണ്..... കഴിവുള്ളവന്‍റെ മുന്നില്‍ ഒരിക്കലും അദ്യേഹം ആ വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്ന് ചരിത്രം തെളിയിച്ചതാണ്.....
ഇക്കഴിഞ്ഞ ചിത്രങ്ങളായ പഴശ്ശിരാജ, ലൌഡ്സ്പീക്കര്‍ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ചിലതാണ്... ഇപ്പൊള്‍ കാത്തിരിക്കുന്ന മാര്‍ട്ടില്‍ പ്രാക്കാട്ടിന്റെ പുതിയ ചിത്രമായ ബെസ്റ്റ് ആക്റ്റര്‍ ആണ് ഇനി ഇറങ്ങാനുള്ളത്....ഇന്ന് കേരളത്തിലെ സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്... ഈ സിനിമയും മമ്മുക്കയുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബെസ്റ്റ് ആക്റ്ററിനെ നമുക്ക് സ്വാഗതം ചെയ്യാം........
Tuesday, October 26, 2010
ഹെന്‍ട്രിയേട്ടന്‍ ആന്റ് ദി...
ആരാ ഈ മമ്മൂട്ടി? അങ്ങേര്‍ക്ക് അഭിനയിക്കാനറിയാമോ? ഏത് വിവരംകെട്ട ശിങ്കിടിമുങ്കന്‍മാരാ മമ്മൂട്ടിക്ക് ഭരത് അവാര്‍ഡ് കൊടുത്തത്? ദേശീയഅവാര്‍ഡ് രണ്ടു തവണ കൊടുത്തത്? സംസ്ഥാനഅവാര്‍ഡ് പലതവണ കൊടുത്തത്? പത്മശ്രീ കൊടുത്തത്? ഹേ വിവരദോഷികളായ സംവിധായകരേ, നിര്‍മ്മാതാക്കളേ, ഈ മമ്മൂട്ടിയെ വെച്ചാണോ നിങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സിനിമയെടുത്തുകൊണ്ടിരുന്നത്? കഷ്‌ടമെന്നല്ലാതെ എന്തു പറയാന്‍!
ഇപ്പറഞ്ഞത് മിസ്റ്റര്‍ ഫോക്‌സിന്റെ അഭിപ്രായമല്ല കേട്ടോ? കഴിഞ്ഞ ദിവസത്തെ പത്രം വായിച്ച ഏതൊരാള്‍ക്കും തോന്നിപ്പോകുന്നതാണ്. പത്രത്തില്‍ ഹെന്‍ട്രി എന്നൊരു വിദ്വാന്റെ പ്രസ്‌താവനയുണ്ട്. ആള്‍ വെറും ഹെന്‍ട്രിയല്ല. കിടിലോല്‍ക്കിടിലന്‍ നിര്‍മ്മാതാവാണ്. പണ്ടുപണ്ട് മമ്മൂട്ടിയെ നായകനാക്കി യവനിക എന്നൊരു ചിത്രമെടുത്തില്ലേ? ആ ഹെന്‍ട്രി തന്നെയാണ് ഈ ഹെന്‍ട്രി. യവനിക പത്തിരുപത് കൊല്ലം മുമ്പ് പിറന്ന സൂപ്പര്‍ഹിറ്റായിരുന്നു. ആ വിജയം ആവര്‍ത്തിക്കാമെന്നുകരുതി, രണ്ടുമൂന്നുകൊല്ലംകൊണ്ട് ഹെന്‍ട്രി നിര്‍മ്മിച്ചുണ്ടാക്കിയ ബ്രഹ്മാണ്‌ഡന്‍ പടമാകുന്നു വന്ദേമാതരം. എല്ലാ ഫാരതമക്കള്‍ക്കും ദേശാഭിമാനവും വീക്ഷണവും മാതൃഭൂമിയെക്കുറിച്ച് മനോരമയുമൊക്കെയുണ്ടാക്കാന്‍വേണ്ടി നിര്‍മ്മിച്ച ചിത്രം. പക്ഷേ, പടം ദാണ്ടെ ബോക്‌സ് ഓഫീസില്‍നിന്ന് തലകുത്തിവീണ് മണ്ടപൊട്ടി കിടക്കുന്നു....
ആരു സഹിക്കും ഈ വീഴ്‌ചയും കിടപ്പും എന്നു ചോദിച്ചാല്‍ ഉത്തരമുണ്ട്. നല്ല സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകന്‍ സഹിക്കും. കാരണം ഇമ്മാതിരി സിനിമയെടുക്കുന്നവര്‍ക്ക് ഇനിയൊരിക്കലും അത്തരമൊന്ന് പടച്ചുണ്ടാക്കാന്‍ പൂതി വരരുത്. അവന്‍ പാഠം പഠിക്കുമ്പോഴേ മലയാളസിനിമ രക്ഷപ്പെടൂ.
പക്ഷേ, സിനിമയുണ്ടാക്കാനിറങ്ങി എട്ടുകോടി പപ്പടംപോലെ പൊട്ടിയ ദുഃഖത്തിലിരിക്കുന്ന ഹെന്‍ട്രി സഹിക്കുമോ? ഇല്ല. അതുകൊണ്ടാണ് നിര്‍മ്മാതാവേട്ടന്‍ പടം പൊട്ടാനുള്ള കാരണം ചാനലില്‍ വിശദീകരിച്ചത്. ഒറ്റ ആരോപണമാണ് പറയാനുണ്ടായിരുന്നത്. മമ്മൂട്ടിയ്‌ക്ക് അഭിനയം അശേഷം അറിയില്ല. അയാളുടെ അഭിനയശേഷിക്കുറവും അഹങ്കാരവുംകൊണ്ട് മാത്രമാണ് വന്ദേമാതരം പൊട്ടിപ്പോയത്. ചുരുക്കത്തില്‍ വന്ദേമാതരത്തിന്റെ പരാജയത്തിന് ഏക ഉത്തരവാദി മമ്മൂട്ടിയാണ്. മമ്മൂട്ടികാരണം പടത്തിന്റെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ല. അവസാനമായി ഒരുകാര്യം കൂടി ഹെന്‍ട്രി ആണിയടിച്ച് പറയുന്നുണ്ട്. മമ്മൂട്ടിയെപ്പോലെ അഹങ്കാരികളായ നടന്‍മാരെവച്ച് ഇനി താന്‍ സിനിമ നിര്‍മ്മിക്കില്ല. എട്ടുകോടി തുലഞ്ഞ ഒരാള്‍ ഇതല്ലാതെ മറ്റെന്ത് പറയും?
ഇത്തവണ റംസാന്‍കാലത്ത് പ്രധാനമായും നാലുചിത്രങ്ങളാണ് മലയാളത്തിലിറങ്ങിയത്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്‌ന്റ്, വന്ദേമാതരം, മോഹന്‍ലാലിന്റെ ശിക്കാര്‍, ലാല്‍ജോസ് സംവിധാനം ചെയ്‌ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണവ. ഇതില്‍ വന്ദേമാതരമൊഴികെ മറ്റു മൂന്നെണ്ണവും തിയറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ഹിറ്റ് പ്രാഞ്ചിയേട്ടന്‍ തന്നെയാണെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. ശിക്കാറും ഹിറ്റുതന്നെ.
അതായത് ഏറ്റവും വലിയ ഹിറ്റിന്റേയും ഏറ്റവും വലിയ ഫ്‌ളോപ്പിന്റേയും നായകന്‍ മമ്മൂട്ടിതന്നെ! ഇവിടെയാണ് ഹെന്‍ട്രിച്ചായന്റെ ആരോപണങ്ങള്‍ ചേര്‍ത്തുവായിക്കേണ്ടത്. എവിടെയാണു സാര്‍ കുഴപ്പം?
പ്രാഞ്ചിയേട്ടനില്‍, മമ്മൂട്ടി എന്ന നടന്റെ സ്ഥിരം ഇമേജല്ല കാണുന്നത്. എല്ലായിടത്തും വിജയിക്കുന്ന കിടിലന്‍ നായകനല്ല പ്രാഞ്ചി. പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന കഥാപാത്രമാണയാള്‍. എന്നിട്ടും പ്രാഞ്ചിയേട്ടനെ ജനം സ്വീകരിച്ചു. മമ്മൂട്ടി എന്ന നടന്റെ വിജയംകൂടിയാണത്. സംവിധായകന്‍ രഞ്‌ജിത്തിന്റേയും.
അഭിനയം വശമില്ലാത്ത നടനാണ് മമ്മൂട്ടിയെങ്കില്‍ ഈ വിജയം സാധ്യമാകുമായിരുന്നോ? ഹെന്‍ട്രി എന്ന ഭഗ്നഹൃദയനായ നിര്‍മ്മാതാവിന്റെ ആരോപണത്തില്‍നിന്നും എന്താണ് വായിച്ചെടുക്കേണ്ടത്? ഇത്രകാലം മമ്മൂട്ടിയെ സ്വീകരിച്ച പ്രേക്ഷകരും പുരസ്‌കാരങ്ങള്‍ നല്‍കിയവരുമൊക്കെ വിഡ്‌ഢികളാണെന്നോ? ഒരു നടന് അഭിനയശേഷിയുണ്ടോ എന്ന് അളക്കാന്‍ അറിയാവുന്ന ഒരേയൊരാള്‍ ഹെന്‍ട്രിയാണോ? അങ്ങനെയെങ്കില്‍ എല്ലാ സംവിധായകര്‍ക്കും കാസ്റ്റിംഗിന്റെ സമയത്ത് ഹെന്‍ട്രിസാറിന്റെ ഉപദേശം തേടാവുന്നതാണ്.
മമ്മൂട്ടി വലിയ അഭിനയപ്രതിഭയാണെന്നോ അല്ലെന്നോ നമുക്ക് അഭിപ്രായം പറയാം. ഇക്കാലത്ത് ചെലവില്ലാത്ത ഏകകാര്യം അഭിപ്രായം പറയലാണല്ലോ. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. മലയാളം എന്ന കൊച്ചുഭാഷ കാല്‍നൂറ്റാണ്ടായി മമ്മൂട്ടിയെ ഒരു നടനായി ഇവിടെ അംഗീകരിച്ചിട്ടുണ്ട്. പടം വിജയിച്ചാല്‍ പണം വാരി മടിശീല നിറയ്‌ക്കുകയും പരാജയപ്പെട്ടാല്‍ നായകനെ കുറ്റം പറയുകയും ചെയ്യുന്നത് ഒട്ടും ഭൂഷണമല്ല സാര്‍. മലയാളസിനിമയെ ഉദ്ധരിക്കാനൊന്നുമല്ലല്ലോ താങ്കള്‍ വന്ദേമാതരം നിര്‍മ്മിച്ചത്. ലക്ഷ്യം ലാഭം തന്നെയായിരുന്നില്ലേ?
സിനിമയെ വേണമെങ്കില്‍ നമുക്ക് ശിലയോട് ഉപമിക്കാം. ചിലര്‍ ആ ശിലയില്‍ മനോഹരമായ ശില്‍പങ്ങളുണ്ടാക്കും. ചിലര്‍ അതുകൊണ്ട് കക്കൂസ് ടാങ്ക് നിര്‍മ്മിക്കും. പ്രാഞ്ചിയേട്ടനും വന്ദേമാതരവുമൊക്കെ ഇതില്‍ ഏതു തലത്തിലാണ് നില്‍ക്കുന്നതെന്നാണ് അന്വേഷിക്കേണ്ട് ഹെന്‍ട്രിയേട്ടാ...
thanks to mr fox mollywoodfox.com
Monday, October 4, 2010
Subscribe to:
Posts (Atom)



